മുഖം മിനുക്കി എത്തുന്ന ഐ 20യുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഇന്ത്യൻ വിപണിയിൽ ഈ വർഷം അവസാനം പുതിയ മോഡൽ എത്തും. അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായെത്തുന്ന വാഹനത്തിന്റെ ചില മോഡലുകളിൽ എഡിഎഎസ് ഫീച്ചറുണ്ട്.

കാഴ്ചയിൽ പുതുമ തോന്നിക്കുന്നതായി മുൻ ബംബറിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഗ്രില്ലിന്റെ ഇരുവശങ്ങളിലുമായി എയർ ഇൻലെറ്റുകളുണ്ട്. അലോയ് വീലുകൾക്ക് പുതിയ ഡിസൈനാണ്. ഉയർന്ന വകഭേദങ്ങൾക്ക് 17 ഇഞ്ചും മറ്റുള്ളവയ്ക്ക് 16 ഇഞ്ചും. ഡ്യുവൽ ടോൺ പിൻ ബംബറാണ്. ലൈൻ മെറ്റാലിക് കളർ, ലൂമെൻ ഗ്രേ, മെറ്റാ ബ്ല്യൂ എന്നീ പുതിയ നിറങ്ങളിൽ ഐ 20 പുറത്തിറങ്ങും.

യൂറോപ്യൻ വിപണിക്കായുള്ള ഐ 20 ടർക്കിയിലാണ് നിർമിക്കുക. നിലവിലെ 1 ലീറ്റർ ടർബോ പെട്രോൾ എൻജിനും 48V മൈൽഡ് ഹൈബ്രിഡ് എൻജിനും തന്നെയാണ് യൂറോപ്യൻ മോഡലിന്. ഏഴു സ്പീഡ് ഡിസിടിയും ആറ് സ്പീഡ് മാനുവലുമാണ് ഗിയർബോക്സ്. മാറ്റങ്ങൾ വരുത്തിയ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും എഡിഎഎസ് ഫീച്ചറുമുണ്ട്.

രാജ്യാന്തര പുറത്തിറക്കിലിന് ശേഷം ഈ വർഷം അവസാനം കാർ ഇന്ത്യയിൽ എത്തും. 1.2 ലീറ്റർ പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും ഇന്ത്യൻ മോഡലിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *