വൺപ്ലസ് നോർഡ് 3 5ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. 2021 ജൂലൈയിൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 2 ന്റെ പരിഷ്കരിച്ച പതിപ്പാണ് വൺപ്ലസ് നോർഡ് 3 5ജി. വരാനിരിക്കുന്ന സ്മാർട് ഫോൺ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് നോർഡ് 3 5ജി ജൂൺ പകുതിക്ക് മുൻപ് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലഭ്യമായ റിപ്പോർട്ട് പ്രകാരം വൺപ്ലസ് നോർഡ് 3 5ജിയുടെ വില 30000–40000 രൂപയ്ക്കിടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ വൺപ്ലസ് നോർഡ് 3 5ജി കണ്ടെത്തിയതായി ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ട്വീറ്റ് ചെയ്തത്. വൺപ്ലസ് നോർഡ് ബഡ്‌സ് 2ആര്‍ മോഡലും ഈ ഹാൻഡ്‌സെറ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ടിപ്‌സ്റ്റർ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *