ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ പഞ്ചിന്റെ 2,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കി. 2021 ഒക്ടോബറിൽ ലോഞ്ച് ചെയ്ത വാഹനത്തിന് അതിശയകരമായ ഡിസൈൻ, കരുത്തുറ്റ പ്രകടനം, മികച്ച ഇൻ-ക്ലാസ് 5 സ്റ്റാർ സുരക്ഷ എന്നിവയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.