വാഷിങ്ടൺ: യു.എസിൽ പൊതുസ്ഥലത്ത് വെടിവെപ്പ്. ന്യൂമെക്‌സിക്കോയിൽ 18കാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തി. പ്രാദേശിക സമയം 11 മണിയോടെയായിരുന്നു സംഭവം.
സാന്താഫെയിൽ നിന്ന് 320 കിലോമീറ്റർ അകലെ ഫാമിംഗ്ടണിലാണ് അക്രമം നടന്നത്. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവർ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. വെടിവെപ്പിനെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചു.