ജർമനിയിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തില്‍ വര്‍ധനവ്.ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫിസിന്റെ കണക്കുകള്‍ പ്രകാരം, ജർമനിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2022 അധ്യയന വര്‍ഷത്തില്‍ മൊത്തം 4,74,900 പുതിയ പ്രവേശനം രേഖപ്പെടുത്തി. ഉന്നതവിദ്യാഭ്യാസത്തില്‍ പ്രവേശിക്കാന്‍ യോഗ്യതയുള്ളവരുടെ എണ്ണത്തില്‍ ഒരു വര്‍ഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2.1 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ തെളിയിക്കുന്നു (8,300 ഇടിവ്).

പഠനം പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ പ്രിയപ്പെട്ട ഇടമായി തിരഞ്ഞെടുത്ത ധാരാളം വിദേശ വിദ്യാർഥികളെ ജര്‍മനി സ്വാഗതം ചെയ്യുന്നത് തുടരുകയാണ്. ജർമനിയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 11 ശതമാനം വിദേശികളാണ്. സര്‍വകലാശാലകളില്‍ ഇത്് 12.6 ശതമാനമാണ്.

അപൈ്ളഡ് സയന്‍സസ് സര്‍വകലാശാലകളില്‍ 8.6 ശതമാനം വരും, എന്നാല്‍ 2020–21 ലെ ശൈത്യകാല സെമസ്റററിനായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 3,25,000 വിദ്യാര്‍ഥികള്‍ ജര്‍മ്മനിയിലേക്ക് വന്നതായി മുമ്പ് ജർമന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസ്   വെളിപ്പെടുത്തിയിരുന്നു, ഇത് മൊത്തം 70 ശതമാനം വർധനവിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *