കൊച്ചി: ഉപഭോക്താക്കള്‍ക്ക് ‘സൂപ്പര്‍ ഓട്ടോ’ ആസ്വദിക്കാനും മികച്ച അനുഭവം നല്‍കാനും ലാസ്റ്റ് മൈല്‍ മൊബിലിറ്റിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി കൊച്ചിയിലെ കല്യാണ്‍ മോണ്‍ട്ര ഡീലര്‍ഷിപ്പില്‍ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയുടെ  വിതരണം ആരംഭിച്ചു.

കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ കൈമാറുന്നതിന്‍റെ സന്തോഷത്തിലാണ്. പുതുമകളും ഈ വ്യവസായത്തിലെതന്നെ ആദ്യമായിട്ടുള്ള നിരവധി ഫീച്ചറുകളും ഉള്ള ഈ സൂപ്പര്‍ ഓട്ടോ ഈ വിപണിയെ പുനര്‍നിര്‍വചിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്ധനത്തിലും അറ്റകുറ്റപ്പണിയ്ക്കുമായി പണം ചിലവഴിക്കേണ്ടാത്തതിനാല്‍ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയിലൂടെ കൂടുതല്‍ വരുമാനം ലഭിക്കും. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്ന് മോണ്‍ട്ര ഇലക്ട്രിക് ത്രീ വീലര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് ജെന പറഞ്ഞു.

ഇന്ത്യയില്‍ സുരക്ഷിതവും പ്രീമിയം ഇലക്ട്രിക് 3 വീലറുകളും ലഭ്യമാക്കുന്നതിനൊപ്പം സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.

മുരുഗപ്പ ഗ്രൂപ്പ് കമ്പനിയുടെ ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ടിഐ ക്ലീന്‍ മൊബിലിറ്റി  ലാസ്റ്റ് മൈല്‍ മൊബിലിറ്റിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. ആദ്യഘട്ടത്തില്‍ കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ടിഐ ക്ലീന്‍ മൊബിലിറ്റി അവതരിപ്പിച്ചു. ഈ സംസ്ഥാനങ്ങളിലെ ഒന്നിലധികം ടച്ച് പോയിന്‍റുകളില്‍ സൂപ്പര്‍ ഓട്ടോ ലഭ്യമാകും, കൂടാതെ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് പരമാവധി ടെസ്റ്റ് റൈഡുകള്‍  ടിഐ ക്ലീന്‍ മൊബിലിറ്റി  ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *