ആഗോള എഞ്ചിനീയറിങ്ങ്, ഉല്‍പ്പന്ന വികസന, ഡിജിറ്റല്‍ സേവന കമ്പനിയായ ടാറ്റാ ടെക്‌നോളജീസ് ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വ്യാവസായിക തന്ത്രങ്ങളുടെ ഡിജിറ്റല്‍ പരിവർത്തനം ത്വരിതഗതിയിലാക്കുന്നതിനായി ജഗ്വാര്‍ ലാന്‍ഡ് റോവറുമായി കൈകോര്‍ക്കുകയാണ്. പരിഹാരങ്ങള്‍ അനുബന്ധമായി മറ്റ് ആഗോള ലൊക്കേഷനുകളിലേക്കും വിന്യസിക്കപ്പെട്ടുകൊണ്ട് ഇതിന്റെ ആദ്യ ഘട്ടത്തില്‍ യു കെയിലെ മുഖ്യ ഉല്‍പ്പാദന സൗകര്യങ്ങളും ഉള്‍പ്പെടുന്നു.
ഒന്നിലധികം വകുപ്പുകളില്‍ നിന്നുള്ള അറിവുകളെ ഒരൊറ്റ സ്രോതസ്സുകളിലേക്ക് കേന്ദ്രീകരിപ്പിച്ചു കൊണ്ട് ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉല്‍പ്പാദനം, ലോജിസ്റ്റിക്‌സ്, വിതരണ കണ്ണികള്‍, ഫിനാന്‍സ്, പര്‍ച്ചേയ്‌സിങ്ങ് മോഡ്യൂളുകള്‍ എന്നിവയെ പരിവർത്തനം ചെയ്തെടുക്കുന്നതിനായി ടാറ്റാ ടെക്‌നോളജീസ് എന്‍ഡ് ടു എന്‍ഡ് ഇന്റഗ്രേറ്റഡ് എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിങ്ങ് (ഇ ആര്‍ പി) പകര്‍ന്നു നല്‍കും.
ടാറ്റാ ടെക്‌നോളജീസിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ സോഫ്റ്റ് വെയറിന്റെ അവബോധജന്യമായ പുതിയ യൂസര്‍ ഇന്റര്‍ഫേയ്‌സ് പ്രവര്‍ത്തനങ്ങളിലെ സ്ഥിരതയെ മുന്നോട്ട് നയിക്കുകയും ടീമുകള്‍ക്കും വിതരണക്കാര്‍ക്കും ഇടയിലുള്ള പരസ്പര വീക്ഷണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. പുതിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലമായി അതിവേഗം വിപണിയിലേക്ക് എത്തുന്ന കഴിവ് നേടി കൊടുക്കുക എന്നുള്ളതായിരിക്കും കമ്പനിയെ സംബന്ധിച്ചിടത്തോളം മൊത്തത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഗുണഫലം.