ദുബായ്: ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് ഫീൽഡ് അംപയർമാരുടെ സോഫ്റ്റ് സിഗ്‌നൽ ഒഴിവാക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). മത്സരത്തിലെ ഏതെങ്കിലുമൊരു തീരുമാനം ടിവി അംപയർക്ക് കൈമാറുമ്പോൾ ഫീൽഡ് അംപയർമാർ നൽകുന്ന അനൗദ്യോഗിക തീരുമാനമാണ് സോഫ്റ്റ് സിഗ്നൽ.
ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ടിവി അംപയർക്ക് വ്യക്തമായ തീരുമാനം എടുക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ ഫീൽഡ് അംപയറുടെ തീരുമാനം ശരിവയ്ക്കുകയാണ് പതിവ്. എന്നാൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സോഫ്റ്റ് സിഗ്‌നൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.