കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ, സ്‌കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് പുതിയ ഒബി ഡി-II, ഇ-20 മാനദണ്ഡങ്ങൾ പാലിക്കുന്ന സാഹസിക മോട്ടോർസൈക്കിളായ എക്സ്പൾസ് 200 വാൽവ് പുറത്തിറക്കി. ശുദ്ധവും സാങ്കേതികമായി നൂതനവുമായ സഞ്ചാര പരിഹാരങ്ങൾ കൊണ്ടുവരാനുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് പ്രീമിയം ഉൽപ്പന്ന നിരയിൽ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
എക്സ്പൾസ് 200 4വിയിൽ 20% വരെ എത്തനോൾ കലർന്ന ഗ്യാസോലിൻ മിശ്രിതത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഇ-20 മാനദണ്ഡം പാലിക്കുന്ന എഞ്ചിനാണ് ഉള്ളത്. വാഹനത്തിലെ ഏതെങ്കിലും തകരാറുകൾ കണ്ടെത്തുന്നതിനും അത് സൂചിപ്പിക്കുന്ന ലൈറ്റ് (എംഐഎൽ) വഴി ഉപയോക്താവിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സഹായിക്കുന്ന ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ് (ഒബിഡി) എന്ന സ്വയം പ്രശ്നങ്ങൾ കണ്ടെത്തുന്ന സംവിധാനമുള്ളതാണ് പുതിയ മോട്ടോർ സൈക്കിൾ.
റൈഡര്‍മാർക്ക് ഏത് ദുര്‍ഘട പാതകളും കീഴടക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹീറോ എക്‌സ്പ്ലസ് 200 4വി സാഹസികതയുടേയും സുഖത്തിന്റേയും സമാനതകളില്ലാത്ത അനുഭവം നല്‍കുന്ന തരത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തി എടുത്തിട്ടുള്ളതാണ്. പരിഷ്‌കരിച്ച എര്‍ഗണോമിക്‌സും ലൈറ്റിങ്ങ് ടെക്‌നോളജിയും മെച്ചപ്പെടുത്തിയ ബ്രേക്കിങ്ങ് സംവിധാനവും എല്ലാം ചേര്‍ന്ന് ഹീറോ എക്‌സ്പ്ലസ് 200 4 വിയെ പര്യവേഷണം ചെയ്യാത്ത എന്തിനേയും പര്യവേഷണം ചെയ്യുന്നതിന് ഉതകുന്നതാക്കുന്നു.
രണ്ട് വേരിയന്റുകളിലായാണ് ഈ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ബേസ്, പ്രോ എന്നിവ. എക്‌സ്പള്‍സ് 200 4 വി ഹീറോ മോട്ടോ കോര്‍പ്പിന്റെ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍മാരിലൂടേയും ആകര്‍ഷകമായ വില* നിലവാരമായ രൂപ 1,43,516/- (ബേസ്), രൂപ 1,50,891/- (പ്രോ) എന്നിവയിൽ ലഭ്യമാണ്.