കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023) നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ പോലും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായാണ് ഈ ഫോണുകള്‍ എത്തുന്നത്.
സുരക്ഷിതമായ രീതിയില്‍ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) പേയ്മെന്‍റ് സേവനം ഉപയോഗിക്കാനാകുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള എന്‍പിസിഐയുടെ ഇന്‍സ്റ്റന്‍റ് പേയ്മെന്‍റ് സംവിധാനമാണ് യുപിഐ 123പേ.
യുപിഐ ഫീച്ചറുമായി വിപണിയിലെ മുന്‍നിര ഫീച്ചര്‍ ഫോണുകളായ നോക്കിയ 105 (2023), നോക്കിയ 106 4ജിപുറത്തിറക്കുന്നതില്‍ സന്തോഷമുണ്ട്. യുപിഐ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താനും ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എച്ച്എംഡി ഗ്ലോബല്‍ വിപി-ഇന്ത്യ & എപിഎസി രവി കുന്‍വാര്‍ പറഞ്ഞു.
നോക്കിയ ഫീച്ചര്‍ ഫോണുകളില്‍ യുപിഐ 123പേ ലഭ്യമാക്കുന്നതില്‍ എച്ച്എംഡി ഗ്ലോബലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. യുപിഐ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുന്നതുവഴി കൂടുതല്‍ ആളുകള്‍ക്ക് യുപിഐ ഉപയോഗിക്കുന്നതിനുള്ള എളുപ്പവും സൗകര്യവും ലഭ്യമാക്കുന്നതിനും ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.
നോക്കിയ 105-ല്‍ നവീകരിച്ച 1000 എഎച്ച് ബാറ്ററിയാണ് ഇതിന്‍റെ മുന്‍ ഫോണിനേക്കാള്‍ 25 ശതമാനം വലുത് കൂടുതല്‍ സ്റ്റാന്‍ഡ്ബൈ സമയം നല്‍കുകയും ചെയ്യുന്നു. അതേസമയം നോക്കിയ 106 4ജിക്ക് 1450 എംഎഎച്ച് ബാറ്ററിയാണുള്ളത്. കൂടാതെ മണിക്കൂറുകളോളം ടോക്ക് ടൈമും നല്‍കുന്നു. സ്റ്റാന്‍ഡ്ബൈ മോഡില്‍ 106 4ജി ആഴ്ചകളോളം ഉപയോഗിക്കാം.
നോക്കിയ 105, 106 4ജി മികച്ച ഫീച്ചറുകളുമായാണ് എത്തുന്നത്. ഇതില്‍ ഒരു വയര്‍ലെസ് എഫ്എം റേഡിയോ ഉണ്ട്. ഹെഡ്സെറ്റിന്‍റെ ആവശ്യമില്ലാതെ ഉപയോക്താക്കള്‍ക്ക് അവരുടെ എഫ്എം സ്റ്റേഷനുകളിലെ പരിപാടികള്‍ ആസ്വദിക്കാം. കൂടാതെ നോക്കിയ 106 4ജിയില്‍ ഇന്‍ബില്‍റ്റ് എംപി3 പ്ലെയര്‍ ഉണ്ട്.
നോക്കിയ 105, നോക്കിയ 106 4ജിയുടെ വില യഥാക്രമം 1299 രൂപയും. 2199 രൂപയുമാണ്. നോക്കിയ 105 ചാര്‍ക്കോള്‍, സിയാന്‍, ചുവപ്പ് നിറങ്ങളിലും നോക്കിയ 106 4ജി ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളിലും ലഭ്യമാണ്.