ന്യൂയോർക്ക്: സിഖ് ടാക്സി ഡ്രൈവറുടെ മകളായി ന്യൂയോർക്കിൽ പഠിച്ചുവളർന്ന പ്രതിമ ഭുല്ലർ മാൾഡൊനാഡോ ഇനി പൊലീസ് ക്യാപ്റ്റൻ. ന്യൂയോർക്ക് പൊലീസ് വകുപ്പിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻവംശജയാണ്.

33,787 ജീവനക്കാരുളള ന്യൂയോർക്ക് പൊലീസിൽ ഏഷ്യക്കാർ 10.5%. സിഖ് വംശജർ ഏറെയുള്ള ക്വീൻസിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലാണു നിയമനം. പഞ്ചാബിൽനിന്ന് ഒൻപതാം വയസ്സിൽ അച്ഛനമ്മമാർക്കൊപ്പം ന്യൂയോർക്കിലേക്കു കുടിയേറിയ പ്രതിമ കാൽനൂറ്റാണ്ടു ജീവിച്ചതും ഇവിടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *