ന്യൂയോർക്ക്: “ഭീകരപ്രവർത്തനം നമ്മെ ഭയപ്പെടുത്തരുത്, അക്രമങ്ങൾ പിന്തിരിപ്പിക്കരുത്, പോരാട്ടം തുടരണം”– നിറഞ്ഞ കൈയടികൾക്കു മുന്നിൽ സൽമാൻ റുഷ്ദി(75) പറഞ്ഞു. മൻഹാറ്റനിലെ അമേരിക്കൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ‘പെൻ അമേരിക്ക’യുടെ ധീരതാ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദി.

പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോൾ അക്രമിയുടെ കുത്തേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം പൊരുവേദിയിൽ എത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു റുഷ്ദിക്ക് കുത്തേറ്റത്. ഹാദി മതാർ (24) എന്ന അക്രമിയുടെ കുത്തേറ്റതിനെ തുടർന്ന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *