ദുബായ്: തൊഴിൽ വീസയുടെ കാലാവധി 3 വർഷമാക്കി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും.
ഇടക്കാലത്ത് കാലാവധി രണ്ടു വർഷമാക്കിയത് തൊഴിൽ ദാതാക്കൾക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് കാലാവധി 3 വർഷമാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത്. ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ ഇളവും ശുപാർശ ചെയ്തിരുന്നു.
പ്രബേഷൻ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, തൊഴിൽദാതാവിന്റെ സമ്മതമുണ്ടെങ്കിൽ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമുണ്ടാകില്ല.