കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സി32 അവതരിപ്പിച്ചു. 50 എംപി ഡ്യുവല്‍ കാമറയുള്ള ജനപ്രിയ സി സീരീസ് ശ്രേണിയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് നോക്കിയ സി32. നവീനമായ ഡിസൈനില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 13നൊപ്പം എത്തുന്ന ഫോണിന് പ്രീമിയം അനുഭവത്തിനായി ഒരു ടഫന്‍ഡ് ഗ്ലാസ് ഫിനിഷുമുണ്ട്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. 50 മെഗാപിക്‌സല്‍ എഐ ക്യാമറയും, 8 എംപി സെല്‍ഫി ക്യാമറയും ഏത് വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ഉറപ്പാക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസൃതമാക്കാനാവുന്ന 13 ആപ്പുകളും ഫോണിലുണ്ട്. മുന്നിലും പിന്നിലും ടഫന്‍ഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ പോറലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഫോണിന് സംരക്ഷണമുണ്ടാവും. സൂപ്പര്‍ ബാറ്ററി സേവറും ഫോണിനെ ഒറ്റ ചാര്‍ജില്‍ മൂന്ന് ദിവസം വരെ നിലനിര്‍ത്താനും സഹായിക്കും. ഉപഭോക്താക്കളുടെ ഡേറ്റാ സുരക്ഷക്കായി രണ്ട് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും നോക്കിയ സി32 ഉറപ്പുനല്‍കുന്നു. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റി കൂടാതെയാണിത്.
നോക്കിയ സി22ന്റെ വിജയകരമായ അവതരണത്തിന് ശേഷം, വിശ്വസനീയമായ പ്രകടനവും അതിശയകരമായ ചിത്രങ്ങളും, ദീര്‍ഘകാല ബാറ്ററി ലൈഫും നല്‍കുന്ന നോക്കിയ സി32 അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു.
3ജിബി അധിക വെര്‍ച്വല്‍ റാമും മെമ്മറി എക്‌സ്റ്റന്‍ഷന്‍യുമായാണ് നോക്കിയ സി32 വരുന്നത്. ചാര്‍ക്കോള്‍, ബ്രീസി മിന്റ്, ബീച്ച് പിങ്ക് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളില്‍ ഇന്ന് മുതല്‍ Nokia.com സ്‌റ്റോറിലും, അംഗീകൃത സെന്ററുകളിലും നോക്കിയ സി32 ലഭിക്കും. 7ജിബി+64ജിബി, 7ജിബി+128ജിബി സ്‌റ്റോറേജ് മോഡലുകള്‍ക്ക് യഥാക്രമം 8999 രൂപ, 9499 രൂപ എന്നിങ്ങനെയാണ് വില. ജിയോ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങുമ്പോള്‍ അധിക ഡേറ്റാ ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളും ലഭിക്കും.