കൊച്ചി: ഹിന്ദുജ കുടുംബവും ഹിന്ദുജ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഗോപീചന്ദ് ഹിന്ദുജയും ദി സണ്‍ഡേ ടൈംസിന്റെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് 108 വര്‍ഷത്തെ ചരിത്രവും 3500 കോടി പൗണ്ട് ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പ് ഒന്നാമതെത്തുന്നത്.യുകെയിലെ താമസിക്കാരില്‍ ഏറ്റവും സമ്പന്നരായ ആയിരം വ്യക്തികള്‍/കുടുംബങ്ങളുടെ പട്ടികയാണ് സണ്‍ഡേ ടൈംസ് തയാറാക്കുന്നത്..
ഹിന്ദുജ കുടുംബത്തിലേയും സ്ഥാപനങ്ങളിലേയും ഒരോ അംഗത്തിന്റേയും കൂട്ടായ പ്രയത്‌നത്തിന്റേയും അചഞ്ചലമായ അര്‍പ്പണബോധത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവാണ് ഈ ആംഗീകാരം. ഈ നേട്ടത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു.