കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ജാവ യെസ്ഡി നോമാഡ്‌സ് സംരംഭത്തിന് കീഴിലുള്ള പര്‍വതങ്ങളിലേക്കുള്ള മുഖ്യ റൈഡായ ഐബെക്‌സ് ട്രയിലിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. വിജയകരമായ രണ്ട് പതിപ്പുകള്‍ക്ക് ശേഷം നടക്കുന്ന യാത്രയില്‍ റൈഡര്‍മാര്‍ ആകെ 1,132 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

2023 ജൂലൈ 13 മുതല്‍ 23 വരെ 11 ദിവസത്തെ റൈഡാണ് ഈ വര്‍ഷത്തെ പതിപ്പിലുള്ളത്. 17,480 അടി വരെ ഉയരമുള്ള സാന്‍സ്‌കര്‍ മേഖലയിലെ പര്‍വതപാതകളിലൂടെയുള്ള റൈഡില്‍ മണാലി-ജിസ്പ-പൂര്‍ണെ-പാദും-പെന്‌സി ലാ- ഫോട്ടോക്‌സര്‍-ലേ-സര്‍ച്ചു-മണാലി എന്നീ മനോഹര പ്രദേശങ്ങള്‍ റൈഡര്‍മാര്‍ താണ്ടും.

താമസസൗകര്യം, ഭക്ഷണം, മെഡിക്കല്‍ ആന്ഡ് ലഗേജ് സപ്പോര്‍ട്ട്, പെര്‍മിറ്റ് അനുമതി എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക് 25000 രൂപയാണ് പങ്കാളിത്ത ഫീസ്. പരിചയസമ്പന്നരായ ജാവ യെസ്ഡി ടെക്‌നിക്കല്‍ വിദഗ്ധരുടെ പൂര്‍ണമായ സര്‍വീസ് ബാക്കപ്പ് പിന്തുണയും റൈഡര്‍മാര്‍ക്ക് നല്കും.

താല്പര്യമുള്ളവര്‍ക്ക് https://jawayezdinomads.kogtorips.com/ ലിങ്ക് വഴി സ്വമേധയാ രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *