ഒഡെപെക്ക് മുഖേന യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് സ്ട്രക്ച്ചറൽ സ്റ്റീൽ എസ്റ്റിമേഷൻ & ഡിസൈൻ എൻജിനിയർ, സ്ട്രക്ച്ചറൽ സ്റ്റീൽ ഫാബ്രിക്കേറ്റർ, സ്ട്രക്ച്ചറൽ സ്റ്റീൽ ടെക്കല ഡീറ്റേലർ, സെയിൽസ് മാനേജർ/ എൻജിനിയർ, ഇലക്ട്രോ മെക്കാനിക് ടെക്‌നീഷ്യൻ, എയർലസ്സ് പെയിന്റർ, എയർ പെയിന്റർ, സ്റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ, മിഗ് വെൽഡർ, ഫിറ്റർ, എയർലസ് ആട്ടോ പെയിന്റർ, ഡെന്റർ, ഹൈഡ്രോളിക് മെക്കാനിക്ക്, എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു.

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും 35 വയസിൽ താഴെയുള്ള പ്രായവുമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട് കാർമൽ ടവറിലെ 5-ാം നിലയിലുള്ള ഒഡെപെക് ഓഫീസിൽ ജൂൺ നാലിന് രാവിലെ 9.30 ന് സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 047-2329440/41/42/43/45.

Leave a Reply

Your email address will not be published. Required fields are marked *