തിരുവനന്തപുരം: പോക്സോ കേസിൽ മധ്യവയസ്കനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുദിശാസ്താംകോട് സ്വദേശി വാഹിദ് (49) ആണ് അറസ്റ്റിലായത്.
മുക്കോല ബിവറേജസിന് സമീപം ആൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.