‘താങ്ക് ‌യു’ എല്ലാംകൊണ്ടും കുടുംബ ചിത്രം. നിർമാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകൾ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രം തികഞ്ഞ കുടുംബ ചിത്രമാണ്. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 22 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം.

ബില്ലു ബാർബർ മുതൽ പ്രിയദർശന്റെ സംവിധാന സഹായിയായ രേവതി ബറോസിൽ മോഹൻലാലിന്റ സഹ സംവിധായികയായിരുന്നു. ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും നിതിൻ മോഹനുമാണ് നിർമാണം. ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ ഒരാളുടെ ആകുലതകളും ഒറ്റപ്പെടലുമാണ് സിനിമയുടെ പ്രധാനപ്രമേയം. ഫ്ലാറ്റിൽ ഒറ്റപ്പെട്ടു കഴിയുന്ന മോഹൻ എന്ന കഥാപാത്രമായാണ് സുരേഷ് കുമാർ അഭിനയിക്കുന്നത്.

തൊട്ടടുത്തുള്ള ഫ്ലാറ്റിലെ വീട്ടുകാരായി മേനകയും സുരേഷ് കുമാറിന്റെ മരുമകൻ നിതിനും എത്തുന്നു. മേനകയുടെ അമ്മയും ചിത്രത്തിലഭിനയിക്കുന്നുണ്ട്. എ. സരോജ, ബിന്ദു പ്രദീപ്, അർജുൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഈ ചിത്രത്തിന്റെ തിരക്കഥ രേവതി എഴുതി പൂർത്തീകരിച്ച സമയത്ത് സുരേഷ് കുമാർ അത് വായിക്കാനിടയാകുകയും കഥ ഇഷ്ടപ്പെട്ട ശേഷം നിർമിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

കഥ, തിരക്കഥ: രേവതി എസ്.കെ., ഛായാഗ്രഹണം: വിഷ്ണു പ്രഭാകർ, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, സംഗീതം: രാഹുല്‍ രാജ്, എഡിറ്റ്: പ്രദീപ് ശങ്കർ, ആർട്: രതീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: അനു.

Leave a Reply

Your email address will not be published. Required fields are marked *