തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). 27900- 63700 ആണ് ശമ്പളം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *