എടിഎം കാര്‍ഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയില്‍. താമരക്കുളം വില്ലേജില്‍ ചാരുംമൂട് താമസിക്കുന്ന നൈനാര്‍ മൻസിലില്‍ 80 വയസ്സുള്ള അബ്ദുല്‍ റഹ്മാൻ എന്ന സീനിയര്‍ സിറ്റിസന്റെ എടിഎം കാര്‍ഡാണ് മോഷണം ചെയ്തു 10 ലക്ഷം രൂപ തട്ടിയെടുത്തത്താണ് കേസ് .
അബ്ദുല്‍ റഹ്മാന്റെ തന്നെ കുടുംബ വീട്ടില്‍ വാടകക്ക് താമസിച്ചു വരുന്ന രമ്യ ഭവനത്തില്‍ 38 വയസ്സുള്ള രമ്യയാണ് എടിഎം കാര്‍ഡ് മോഷണം ചെയ്തു 10 ലക്ഷം രൂപ പിൻവലിച്ചത്.
നൂറനാട് പൊലീസില്‍ പരാതി നല്‍കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ മോഷണ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ബാങ്കില്‍ നിന്നും സ്റ്റേറ്റ് മെൻറ് എടുക്കുകയും ഓരോ തീയതിയും സമയത്തും പണം പിൻവലിച്ച എടിഎമ്മുകളില്‍ നിന്ന് സിസിടിവി ദൃശ്യം കളക്‌ട് ചെയ്യുകയും ചെയ്തു.
എടിഎം ലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രമ്യ എന്ന സ്ത്രീയാണ് ഈ പണമെല്ലാം പിൻവലിക്കുന്നതെന്ന് മനസ്സിലായത് .തുടര്‍ന്ന് പൊലീസ് രമ്യയെ ചോദ്യം ചെയ്യുകയും ആദ്യം കുറ്റം സമ്മതിക്കാതിരിക്കുകയും തുടര്‍ന്ന് ബാങ്ക് സ്റ്റേറ്റ്മെൻറ്, സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടു കൂടി പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.