മലപ്പുറം : ഭരണകൂട വേട്ടക്ക് ശേഷം ജയിൽ മോചിതനായ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു . സംഘപരിവാറിന്റെ വംശീയ പ്രത്യയശാസ്ത്രത്തെയും സമൂഹ്യകാഴ്ചപ്പാടുകളെയും എതിർത്തതിന്റെ പേരിൽ നിരവധി സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ ഇപ്പോഴും ജയിലിനകത്താണ്, മുഴുവൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫാസിസത്തിനും ഭരണകൂട വേട്ടയ്ക്കെതിരെയുമുള്ള പോരാട്ടത്തിന് എന്നും വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സിദ്ദീഖ് കാപ്പനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ സംഘത്തിൽ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *