ഷിറിയ: നിരവധി മഹല്ലുകളുടെ ഖാസിയും പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാറുടെ രണ്ടാമത് ഉറൂസിന് ആയിരങ്ങൾക്ക് തബറുക് വിതരണത്തോടെ ഷിറിയ മഖാമിൽ സമാപിച്ചു.
രാവിലെ 9 മണിക്ക് നടന്ന മഖാം സിയാറത്തിന് സയ്യിദ് എം എസ് തങ്ങൾ മദനി മാസ്തിക്കുണ്ട് നേതൃത്വം നൽകി. മുട്ടം കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തി.
സയ്യിദ് ഹാമിദ് തങ്ങൾ മഞ്ചേശ്വരം ഖത്മുൽ ഖുർആനാരംഭം നൽകി.
വൈകുന്നേരം നടന്ന ദിക്ർ, മൗലിദ് മജ്ലിസിന് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ, സയ്യിദ് കെ എസ് ജഅഫർ സാദിഖ് തങ്ങൾ കുമ്പോൽ, സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി മള്ഹർ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകുന്നേരം 7 മണിക്ക് നടന്ന ജൽസത്തുൽ ഉറൂസിൽ സയ്യിദ് സാദാത്ത് തങ്ങൾ ഗുരുവായിണിക്കര ദുആ നിർവഹിച്ചു.
അബ്ദുറഹ്മാർ നിസാമി ഷിറിയയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ശൈഖുന മാണി ഉസ്താദ്, അതാഉള്ള തങ്ങൾ ഉദ്യാവരം, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, ഹുസൈൻ സഅദി കെ സി റോഡ് എ.കെ.എം അഷ്‌റഫ്‌ എം ൽ എ എന്നിവർ പ്രസംഗിച്ചു.
ഡോ:ഫാറൂഖ് നഈമി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി.
രാത്രി 9 മണിക്ക് നടന്ന ബുർദ്ധ മജ്ലിസിന് ത്വാഹ തങ്ങൾ പൂക്കോട്ടൂർ, അബ്ദുസമദ് അമാനി പട്ടുവം, ഹാഫിള് സാദിഖ് ഫാളിലി ഗുഡല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *