കൊച്ചി: കൊതുകുജന്യ രോഗങ്ങളില്‍ നി്ന്നുള്ള ഭീഷണിയെ നേരിടാന്‍ പര്യാപ്തമായതും സാങ്കേതികമായി പുരോഗമിച്ചതുമായ കൊതുകുനിവാരണി മോര്‍ട്ടീന്‍ സ്മാര്‍ട്ട് പ്ലസ് പുറത്തിറക്കി. ഗുരുഗ്രാമിലെ മോര്‍ട്ടീന്‍  അഡ്വാന്‍സ്ഡ് റിസര്‍ച്ച് ലാബില്‍ ടെസ്റ്റ് ചെയ്ത് ശാസ്ത്രീയമായി മികവുറ്റതാണെന്ന് കണ്ടെത്തിയ ഈ കൊതുകുനിവാരണിയ്ക്ക് രാസഗന്ധമില്ലെന്ന സവിശേഷതയുമുണ്ട്.

പുതിയതായി വിപണിയിലിറക്കിയ മോര്‍ട്ടീന്‍ സ്മാര്‍ട്ട് പ്ലസ് മെച്ചപ്പെടുത്തിയ കൊതുകുനിവാരണത്തിനൊപ്പം സംരക്ഷണത്തിന്റെ നിലവാരവും ഉയര്‍ത്തുകയാണെന്ന് ഹൈജീന്‍ റെക്കിറ്റ്-സൌത്ത് ഏഷ്യ റീജിയണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൌരഭ് ജെയ്ന്‍ പറഞ്ഞു. സിംഗിള്‍ റീഫില്‍ രൂപത്തില്‍ ലഭ്യമായ സ്മാര്‍ട്ട് പ്ലസിന് വില 85 രൂപ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *