കൊച്ചി: ഐടെല്‍ പവര്‍ സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണായ ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു. 6000 എംഎഎച്ച് മെഗാ ബാറ്ററി, മനോഹരമായ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ലേ, സ്റ്റൈലിഷ് ബോഡി എന്നീ ഫീച്ചറുകളുമായി ഈ വിഭാഗത്തില്‍ വിപണിയിലിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയും ഐടെല്‍ പി40യ്ക്കുണ്ട്.

എസ്സി9863എ ചിപ്സെറ്റ് അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന പി40 സ്മാര്‍ട്ട്ഫോണില്‍ സുരക്ഷക്കായി ഫിംഗര്‍പ്രിന്‍റ്, ഫേസ് ഐഡി സെന്‍സര്‍ ഫീച്ചറുകളുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാര്‍ജിങാണ് ഇതിനുള്ളത്. 64ജിബി/2ജിബി, 64ജിബി/4ജിബി വകഭേദങ്ങില്‍ എത്തുന്ന ഫോണ്‍ മെമ്മറി ഫ്യൂഷന്‍ ടെക്നോളജിയിലൂടെ 7ജിബി വരെ റാം വര്‍ധിപ്പിക്കാം. 13എംപി പ്ലസ് ക്യൂവിജിഎ ഡ്യുവല്‍ ക്യാമറയാണ് പിന്നില്‍. മുന്‍കാമറ 5 മെഗാ പിക്സലാണ്.

12 മാസത്തെ വാറന്‍റിയും, സര്‍വീസ് ചാര്‍ജ് ഇല്ലാതെ ഒറ്റത്തവണ സ്ക്രീന്‍ മാറ്റാനുള്ള ഗ്യാരണ്ടിയും ഈ പുതിയ സീരീസ് ഉറപ്പുനല്‍കുന്നു. ഫോഴ്സ് ബ്ലാക്ക്, ഡ്രീമി ബ്ലൂ, ലക്ഷ്വറിയസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളില്‍ എത്തുന്ന ഫോണിന് 7699 രൂപയാണ് വില.

മികച്ച 6000എംഎഎച്ച് ബാറ്ററി, അത്യാധുനിക സാങ്കേതികവിദ്യയുടെ മികച്ച സംയോജനം, സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനുള്ള രൂപകല്‍പന എന്നിവയുമായി  ഈ വിഭാഗത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് പി40 എന്ന് ഐടെല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *