ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിന്റെയും ദിശയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ടേം സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ ഇന്റർസെക്ഷനാലിറ്റി സ്റ്റഡീസ് ആരംഭിച്ചു.
പത്ത് ദിവസമാണ് കോഴ്സിന്റെ ദൈർഘ്യം. അംഗീകൃത സർവ്വകലാശാല ബിരുദം നേടിയ പൊതുജനങ്ങൾ, പൊതുപ്രവർത്തകർ, ഗവേഷകർ, അധ്യാപകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുമുളളവരാണ് കോഴ്സിൽ പങ്കെടുക്കുന്നത്. ഉമ ചക്രവർത്തി, പി. സനൽ മോഹൻ, എം. കുഞ്ഞാമൻ, എസ്. ആനന്ദി, കെ. എൻ. ഗണേഷ്, ടി. എം. യേശുദാസൻ, അക്കയ് പത്മശാലി, മോഹൻ ഗോപാൽ, ജസ്റ്റിസ് മാത്യു, ബിന്ദു മേനോൻ, ബിനിത തമ്പി, സ്വാതി കാമ്പിൾ, ഉമ്മൾ ഫായിസ്, സിന്ധു ജോസ്, ശാരദ ദേവി, കൗസ്തവ് ബക്ഷി, രേഷ്മ ഭരദ്വാജ്, ശീതൾ എസ്. കുമാർ, കെ. നിവേദിത, ദിനു വെയിൽ, ഉത്തര ഗീത, പി. എം. ആരതി, ഇ. ദീപ എന്നിവർ കോഴ്സിൽ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും. മീര വേലായുധൻ, അനഘ്, പ്രൊഫ. കെ. എം. ഷീബ എന്നിവർ കോഴ്സിന് നേതൃത്വം നൽകും. കോഴ്സ് 26ന് സമാപിക്കും.