ഫ്രെഡി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 600 കടന്നു. ദക്ഷിണ കിഴക്കന്‍ ആഫ്രിക്കയിലെ മലാവിയിലും മൊസാംബിക്കിലും വീശിയടിച്ച ചുഴലിക്കാറ്റ് വന്‍ നാശമാണു വിതച്ചത്. മൂന്നര ലക്ഷത്തിലേറെ ആളുകളെ ദുരിതക്കയത്തിലാഴ്ത്തിയ ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണു.
ലക്ഷക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റിന്റെ രണ്ടാം തരംഗമാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ ദുരിതത്തിലാക്കിയത്.