റിയാദ് : ഫോർമുല വൺ കാർ റേസ് സീസണിലെ രണ്ടാം ഗ്രാൻ പ്രീയായ സൗദി ഗ്രാൻപ്രീയിൽ കിരീടം നേടി റെഡ് ബുൾ ടീമിന്റെ സെർജിയോ പെരസ്.
കഴിഞ്ഞയാഴ്ച ബഹ്റിനിൽ നടന്ന ആദ്യ ഗ്രാൻപ്രീയിൽ ഒന്നാമതെത്തിയിരുന്ന സ്വന്തം ടീമംഗവും ലോക ചാമ്പ്യനുമായ മാക്സ് വെസ്റ്റപ്പനെ രണ്ടാമനാക്കിയാണ് സെർജിയോ കിരീടത്തിലേക്ക് ഓടിച്ചുകയറിയത്.