കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ശാഖയിലെത്തിയ ഉപഭോക്താവിനെ അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ജീവനക്കാര്‍ ഞെട്ടിച്ചു. ജോളി സെബാസ്റ്റ്യന്‍ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാര്‍ ബാങ്കില്‍ സര്‍പ്രൈസ് കേക്ക് മുറിച്ചും ആശംസകള്‍ നേര്‍ന്നും ആഘോഷമാക്കിയത്.

ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ സാര്‍വത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിര്‍ത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറല്‍ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിന്‍ തുടക്കമിട്ടിരുന്നു. ഈ അപൂര്‍ ജന്മദിനാഘോഷം വൈകാരികമായ നിമിഷങ്ങള്‍ക്കും സാക്ഷിയായി. ഓഫീസിനകം തോരണങ്ങള്‍ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *