കൊച്ചി: വിഷപ്പുക ഭീഷണി നേരിട്ട ബ്രഹ്മപുരം ടി ബി കോളനിയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികൾ ഏകോപിപ്പിക്കുന്ന പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസ് മരട് നഗരസഭയുടെ സഹകരണത്തോടെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.

ഇസാഫ് ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് നെബുലൈസേഷൻ സേവനങ്ങൾ, മരുന്ന് വിതരണം തുടങ്ങിയവയോടൊപ്പം വിദഗ്‌ധ ഡോക്ടർമാരുടെ സേവനവും കൗൺസിലിങ്ങും ലഭ്യമാക്കിയിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സുനിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ തോമസ് ഹണി, ആശാ വർക്കർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *