കൊച്ചി:  യുബി കോ ലെന്‍റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ നല്‍കുന്നതിനായി ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക് ഫിനാന്‍സും ധാരണയിലെത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പുതിയ ട്രാക്ടര്‍ വായ്പകള്‍ നല്‍കുന്നതിനായിരിക്കും ഈ സഹകരണം.

ഓട്ടോട്രാക് ഫിനാന്‍സിന്‍റെ വിപുലമായ ഉപഭോക്തൃ നിരയും ആക്സിസ് ബാങ്കിന്‍റെ സാമ്പത്തിക മേഖലയിലെ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എളുപ്പത്തില്‍ വായ്പകള്‍ നല്‍കാന്‍ ഈ പങ്കാളിത്തം വഴിയൊരുക്കും.

ഈ സഹകരണത്തിലൂടെ പുതിയ ട്രാക്ടറുകളുടെ ബിസിനസ് വര്‍ധിപ്പിക്കുവാനും രാജ്യത്ത് കര്‍ഷക സമൂഹത്തിന് ഔപചാരിക വായ്പാ മേഖലയിലേക്ക് കൂടുതലായി കടന്നു വരാനുള്ള സൗകര്യമൊരുക്കാനും സാധിക്കുമെന്ന് ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവും ഭാരത് ബാങ്കിങ് മേധാവിയുമായ മുനീഷ് ഷര്‍ദ പറഞ്ഞു.

ആക്സിസ് ബാങ്കുമായുള്ള സഹകരണം മുഴുവന്‍ കര്‍ഷക സമൂഹത്തിനും സാധ്യതകളുടെ  പുതിയ യുഗം തുറന്നു കൊടുക്കുമെന്ന് ഓട്ടോട്രാക് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും ഇന്‍റര്‍നാഷണല്‍ ട്രാക്ടേഴ്സ് ജോയിന്‍റ് മാനേജിങ് ഡയറക്ടറുമായ രാമന്‍ മിത്തല്‍ പറഞ്ഞു.

കൂടുതല്‍ ജനങ്ങളെ ഔപചാരിക സാമ്പത്തിക സേവന മേഖലയിലേക്ക് എത്തിക്കാന്‍  ഇതു സഹായിക്കുമെന്ന് യുബി സ്ഥാപകനും സിഇഒയുമായ ഗൗരവ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *