മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടതു സർക്കാറിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നടത്തിയ ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം.
സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഫാരിസ് ഒ.കെ. സംസ്ഥാന ജോയിൻറ് സെക്രട്ടറി അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡന്റ് റാഫിദ് കണിയാപുരം ഉൾപ്പെടെ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കോഡൂർ, വൈസ് പ്രസിഡൻ്റ് അജ്മൽ കാരക്കുന്ന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വാഹിദ് കോഡൂർ, യുസ്ർ മഞ്ചേരി, റഹ്മത്ത് അലി, ഷാഫി കൂട്ടിലങ്ങാടി തുടങ്ങിയവർ സംസരിച്ചു