പ്രഖ്യാപനം മുതൽ ശ്രെദ്ധിക്കപ്പെട്ട ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഇപ്പോൾ ധനുഷ്ആരാധകർക്കായി ഏറ്റവും സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. ധനുഷിന്റെ പിറന്നാൾ ദിവസമായ ജൂലൈ 28 ദിവസം ആരംഭിക്കുമ്പോൾ തന്നെ12.01മണിക്ക് ആരാധകരിലേക്കു ക്യാപ്റ്റൻ മില്ലറിന്റെ ടീസർ എത്തും. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങൾ. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. യുദ്ധക്കളത്തിൽ ആയുധമേന്തി നിന്ന ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ബഹുമാനം സ്വാതന്ത്രമാണെന്ന് അർഥം വരുന്ന ‘റെസ്പക്ട് ഈസ് ഫ്രീഡം’ എന്ന ക്യാപ്ഷനോടുകൂടിയാണ് യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ പടുകൂറ്റൻ ആയുധവുമേന്തി നിൽക്കുന്ന ധനുഷിന്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ധനുഷിന്റെ ജന്മദിനാഘോഷങ്ങൾക്കു തുടക്കം കുറിക്കാൻ ബിഗ് ബഡ്ജറ്റ് ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ക്യാപ്റ്റൻ മില്ലർ ടീസർ പ്രേക്ഷകർക്കിടയിൽ തീപ്പൊരിപാറിക്കുമെന്നുറപ്പാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *