ന്യൂഡൽഹി: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാജ്യത്തെ ഫുട്ബോൾ ആരാധകരുടെ ആഗ്രഹം സഫലമായി. ഏഷ്യൻ ഗെയിംസിസിൽ ഇന്ത്യൻ ഫുട്ബോളും ഉണ്ടാകും. സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ – വനിതാ ഫുട്ബോൾ ടീമുകളുടെ പങ്കാളിത്തത്തിനു കേന്ദ്ര കായിക മന്ത്രാലയം അനുമതി നൽകി.
ടീം മത്സര ഇനങ്ങളിൽ എഷ്യൻ റാങ്കിങ്ങിൽ ആദ്യ 8 സ്ഥാനങ്ങളിലുള്ളവരെ മാത്രമേ ഏഷ്യൻ ഗെയിംസിന് അയയ്ക്കൂ എന്ന നിബന്ധനയിൽ ഇളവ് നൽകിയാണിത്. റാങ്കിങ്ങിൽ പിന്നിലുള്ള വോളിബോൾ, ബാസ്കറ്റ്ബോൾ ടീമുകൾക്കും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ കായികമന്ത്രാലയം അനുമതി നൽകി.