ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ മികച്ചതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്ര ഒരുക്കാൻ ടാറ്റാ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡും ബിഎംടിസിയും തമ്മിൽ ഒപ്പുവച്ച വലിയ ധാരണപത്രത്തിന്റെ ഭാഗമായി, 12 മീറ്റർ നീളമുള്ള അത്യാധുനിക ലോ-ഫ്ലോർ ഇലക്ട്രിക് ബസുകളാണ് നഗരത്തിൽ സർവീസ് നടത്തുക. ഇതിന്റെ ഫ്ലാഗ് ഓഫ് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു. 12 വർഷത്തേക്കാണ് വാഹനങ്ങളുടെ നിർമ്മാണത്തിനും നടത്തിപ്പിനുമുള്ള ചുമതല ടാറ്റാ മോട്ടോഴ്സിനെയേൽപ്പിച്ചിരിക്കു
മികവുറ്റ ഡിസൈനിന് പുറമെ നൂതനമായ സുരക്ഷ ഫീച്ചറുകൾ ഊർജ്ജക്ഷമതയുള്ള ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ എന്നിവയാണ് ടാറ്റാ സ്റ്റാർബസ് ഇവിയുടെ മറ്റ് പ്രധാന സവിശേഷതകൾ. സീറോ ടെയിൽ പൈപ്പ് എമിഷനിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ഇ-ബസ് പ്രധാന പങ്കുവഹിക്കും. ന്യൂ-ജെൻ ഇലക്ട്രിക് പവർട്രെയിൻ, അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, അഡ്വാൻസ്ഡ് ടെലിമാറ്റിക്സ് സിസ്റ്റം, 35 യാത്രക്കാർക്ക് സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവയും എടുത്തു പറയേണ്ട മറ്റ് സവിശേഷതകളാണ്. ലോ-ഫ്ളോർ കോൺഫിഗറേഷനിൽ യാത്രക്കാർക്ക് സുരക്ഷിതമായി എളുപ്പത്തിൽ അകത്തേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനും സാധിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇതിനോടകം 900ത്തിലധികം ഇലക്ട്രിക് ബസുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തിരിക്കുന്നത്. എട്ട് കോടിയിലധികം കിലോമീറ്ററുകൾ ഈ വാഹനങ്ങൾ യാത്ര പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബസ് പ്രോട്ടോടൈപ്പ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ജി സത്യവതി ഐഎഎസ് പറഞ്ഞു. ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് ബസുകളുടെ നിരവധിയായ സവിശേഷതകളും ശ്രദ്ധേയമായ പ്രകടനവും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും നമ്മുടെ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ബിഎംടിസിയുടെ പ്രതിബദ്ധതയുമായി ചേർന്നു നിൽക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യത്തെ സ്മാർട്ട് ഇലക്ട്രിക് ബസ് ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് സിഇഒയും എംഡിയുമായ അസിം കുമാർ മുഖോപാധ്യായയും പറഞ്ഞു.
“പതിറ്റാണ്ടുകളായി ടാറ്റ മോട്ടോഴ്‌സിന്റെ വിപുലമായ ഗവേഷണവും വികസനവും സൗകര്യങ്ങൾ അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമാക്കിയുള്ളതാണ്. ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത ബസ് അത്യാധുനിക സവിശേഷതകളും എർഗണോമിക് ഡിസൈനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം നൽകുന്ന ബസുകൾ പൊതുഗതാഗതത്തെ സുരക്ഷിതവും സൗകര്യപ്രദവും ഊർജ്ജ കാര്യക്ഷമവുമാക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.