ഷാർജ: അൽ ദൈദ് കൾചറൽ ആൻഡ് സ്പോർട്സ് ക്ലബ് ചെസ് പഠനത്തിനായി പ്രത്യേക കോഴ്സ് ആരംഭിച്ചു. ‘ഞങ്ങളുടെ അവധിക്കാലം വ്യത്യസ്തമാണ്’ എന്ന കാമ്പയിനിന്റെ ഭാഗമായാണിത്. ചെസ് കളിയുടെ നിയമങ്ങളും ചട്ടങ്ങളും മറ്റ് അടിസ്ഥാന കാര്യങ്ങളും പഠിപ്പിക്കുക, പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുക, യു.എ.ഇ ചെസ് ഫെഡറേഷനിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെയുള്ള കോഴ്സ് ആഗസ്റ്റ് വരെ തുടരും. അന്താരാഷ്ട്ര പരിശീലകനായ അബ്ദുൽ ഖാദർ മുഹമ്മദ് റയീസാണ് പരിശീലനം നൽകുന്നത്.