കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്‌സി നഴ്സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതൽ 10 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും.

താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർകാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയിൽ അയയ്ക്കുക.

വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/6238514446.

Leave a Reply

Your email address will not be published. Required fields are marked *