‘ലോക മുലയൂട്ടൽ വാരാചരണ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഗവ. സെക്രട്ടേറിയറ്റിലെ നവീകരിച്ച മോഡൽ ക്രഷിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് അനക്സ് – 1 കോമ്പൗണ്ടിൽ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

“Enabling breastfeeding: making a difference for working parents” എന്ന ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ തീം അടിസ്ഥാനമാക്കി നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ ഇടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും 2017 ലെ മെറ്റേണിറ്റി ബെനിഫിറ്റ് (ഭേദഗതി) ആക്ടിൽ അനുശാസിക്കും വിധം തൊഴിലിടങ്ങളിൽത്തന്നെ ശിശു പരിപാലന കേന്ദ്രങ്ങൾ (ക്രഷുകൾ) ആരംഭിക്കുന്നതിനുമാണ് സർക്കാർ ശ്രദ്ധ പുലർത്തുന്നത്. സർക്കാർ/പൊതു ഓഫീസ് സമുച്ചയങ്ങളിൽ ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനമൊട്ടാകെ 18 ക്രഷുകൾക്കു തുടക്കമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *