കൊച്ചി: സമ്പൂര്‍ണ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാന്‍ തങ്ങളുടെ ഇന്‍വെസ്ടൈഗര്‍ ആപ്പിലൂടെ തെരഞ്ഞെടുത്ത ഇടിഎഫുകള്‍, ലക്ഷ്യാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയുടെ ബാസ്ക്കറ്റുകള്‍ അവതരിപ്പിച്ചു. ചെറുകിട നിക്ഷേപകര്‍ക്കായി തെരഞ്ഞെടുത്ത ഓഹരികളുടെ ബാസ്ക്കറ്റുകളും ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്.

2022 ജൂണില്‍ അവതരിപ്പിച്ച ഇന്‍വെസ്ടൈഗര്‍ ആപ്പിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇതവതരിപ്പിക്കുന്നത്. ചെറുകിട, ഇടത്തരം നിക്ഷേപകര്‍ക്കായുള്ള മെച്ചപ്പെടുത്തിയ സംവിധാനങ്ങളാണിതിലൂടെ ലഭ്യമാക്കുന്നത്.

ഇന്‍വെസ്ടൈഗറിന്‍റെ പ്രീമിയര്‍ വിഭാഗത്തിലുള്ള എല്ലാ ഓഹരി ബാസ്ക്കറ്റുകളും മൂന്നു മാസ, ആറു മാസ, ഒരു വര്‍ഷ കാലാവധികളിലും തുടക്കം മുതലുള്ള കണക്കുകളിലും അടിസ്ഥാന സൂചികയേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പ്രധാന രണ്ട് സ്റ്റോക് ബാസ്ക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷത്തില്‍ 30-34 ശതമാനം  വരുമാനം നേടിയിട്ടുണ്ട്. പവര്‍ വിഭാഗം അടിസ്ഥാന സൂചികയേക്കാള്‍ 8.1 ശതമാനവും എകോണമി റിക്കവറി പിക്സ് വിഭാഗം അടിസ്ഥാന സൂചികയേക്കാള്‍ 12 ശതമാനവും നേട്ടം കൈവരിച്ചിട്ടുണ്ട്.

മികച്ച ഗവേഷണത്തിന്‍റെ പിന്‍ബലമുള്ള ഓഹരികളില്‍ അച്ചടക്കമുള്ള രീതിയില്‍ നിക്ഷേപിക്കാനുള്ള ബുദ്ധിമുട്ടില്ലാത്ത മാര്‍ഗമാണ് ഇന്‍വെസ്ടൈഗര്‍ ലഭ്യമാക്കുന്നതെന്ന് ഷെയര്‍ഖാന്‍ ബൈ ബിഎന്‍പി പാരിബയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റും ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് സ്ട്രാറ്റജി വിഭാഗം മേധാവിയുമായ ഗൗരവ് ദുവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *