കൊച്ചി: വിവിധ മേഖലകളിൽ നിന്നുള്ള ചാംപ്യന്മാരുടെ തിളക്കമാർന്ന വിജയഗാഥ അവതരിപ്പിച്ച് 2023ലെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് രുക്മത് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

പുരുഷന്മാരുടെ എയർ റൈഫിളിൽ ലോക ചാംപ്യൻ പട്ടം, 105 വയസുകാരി ദേശീയ ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയത്, തോമസ് കപ്പിലെ ഇന്ത്യയുടെ ആദ്യ സുവർണ നേട്ടം, വനിതാ ക്രിക്കറ്റിൽ വ്യക്തിഗത 7000 റൺസ്, പോൾ വോൾട്ടിൽ ദേശീയ റെക്കോർഡ് , പുരുഷന്മാരുടെ 35 കിലോമീറ്റര്‍ റേസ് ദേശീയ റെക്കോർഡ് എന്നീ നേട്ടങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *