മസ്കറ്റ്: പണമിരട്ടിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ തെക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രവാസി അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. അറസ്റ്റിലായ വ്യക്തി ആഫ്രിക്കൻ രാജ്യത്തുനിന്നുള്ളതാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ചില സംവിധാനങ്ങൾ വഴി പണം ഇരട്ടിയാക്കി തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയശേഷം ദുരുപയോഗം ചെയ്തതായാണ് തെളിഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു.