ഹംഗറിയിലെ ബുഡാപെസ്റ്റിൽ 19ന് ആരംഭിക്കുന്ന ലോക അത്‍‍ലറ്റിക്സ് ചാംപ്യൻഷിപ്പിലേക്കുള്ള സംഘത്തിൽ 33 അത്‍ലീറ്റുകളുമായി ഇന്ത്യ. 27 പേർ വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുമ്പോൾ 6 പേർ പുരുഷൻമാരുടെ 4–400 റിലേ ടീമംഗങ്ങളാണ്. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാംപ്യൻഷിപ്പിൽ 23 പേരാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.

6 മലയാളികളാണ് ഇന്ത്യൻ ടീമിലുള്ളത്. എം.ശ്രീശങ്കർ (ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ഇരുവരും ട്രിപ്പിൾ ജംപ്) എന്നിവരാണ് വ്യക്തിഗത ഇനത്തിൽ മത്സരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ഈ 3 പേരും കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാംപ്യൻഷിപ്പിലും മത്സരിച്ചിരുന്നു. 4–400 പുരുഷ റിലേ ടീമിൽ മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ് എന്നിവർ അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *