ക​ഴ​ക്കൂ​ട്ടം: തി​രു​വ​ന​ന്ത​പു​രം തു​മ്പ ക​രി​മ​ണ​ലി​ൽ ഗു​ണ്ട​ക​ളു​ടെ അഴിഞ്ഞാട്ടം. ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഗു​ണ്ട​ക​ളി​ൽ ഒ​രാ​ളാ​യ ശം​ഖും​മു​ഖം സ്വ​ദേ​ശി ഡാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത്​ ഗു​ണ്ട​ക​ളാ​ണ് ക​ഴി​ഞ്ഞ​ ദി​വ​സം ത​ല​സ്ഥാ​ന​ത്ത് അ​ഴി​ഞ്ഞാ​ടി​യ​ത്.

ഇവർ യു​വാ​വി​ന്റെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി​യ​ശേ​ഷം അ​ത് തി​രി​കെ കി​ട്ട​ണ​മെ​ങ്കി​ൽ ഡാ​നി​യു​ടെ കാ​ൽ പി​ടി​ക്കു​ക​യും ഷൂ​വി​ൽ ഉ​മ്മ​​വെ​ക്കു​ക​യും വേ​ണ​മെ​ന്ന് യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഭീ​ഷ​ണി​ക്കൊ​ടു​വി​ൽ ഡാ​നി​യു​ടെ കാ​ലി​ൽ പി​ടി​ക്കു​ക​യും ഷൂ​വി​ൽ ഉ​മ്മ വെ​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് മൊ​ബൈ​ൽ യുവാവിന് തി​രി​കെ കൊ​ടു​ത്ത​ത്. ഇ​തെ​ല്ലാം ഇ​വ​രു​ടെ സം​ഘ​ത്തി​ലു​ള്ള​വ​ർ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രിച്ചിരുന്നു.

ര​ണ്ടു​ദി​വ​സം മു​മ്പ് ന​ട​ന്ന സം​ഭ​വം വ്യാ​ഴാ​ഴ്ച​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പുറത്തായത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ പൊ​ലീ​സി​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ളു​ക​ൾ ചോ​ദ്യം ചെയ്തിരുന്നു. ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഡാ​നിയും സംഘവും ഗു​ണ്ടാ​യി​സം കാ​ണി​ക്കു​ന്ന​തെ​ന്നുമുള്ള വി​മ​ർ​ശ​നവും ഉ​യ​ർ​ന്നു.

ഡാ​നി​യും സു​ഹൃ​ത്താ​യ മു​ടി​യ​ൻ ഷി​ജു​വും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ൽ നീ​ച​മാ​യ പ്ര​വൃ​ത്തി ചെ​യ്യി​ച്ച​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തെപ്പ​റ്റി അ​ന്വേ​ഷി​ക്കാ​നോ കേ​സെ​ടു​ക്കാ​നോ പൊ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഇ​ര​യാ​യ യു​വാ​വ് പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *