കൊച്ചി: ചലച്ചിത്ര, സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടി സീമ ജി.നായർ ഉൾപ്പെടെയുള്ളവർ നടന്റെ വിയോഗ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച നടക്കും.

മകൾ ധന്യയ്‌ക്കൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയാണ്. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കരൾ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് മരണം സംഭവിച്ചത്.

ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി കുറേക്കാലം പ്രവർത്തിച്ചിരുന്നു. മലയാളത്തിൽ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് എത്തിയത്. തമിഴ് സിനിമയിലും സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *