തിരുവനന്തപുരം: ഹയർ സെക്കൻഡറി മൂന്നാം സപ്ലിമെന്ററി അലോട്മെന്റിനായി ഇന്നു വൈകിട്ട് 4 വരെ ഏകജാലക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിച്ചിട്ട് അലോട്മെന്റ് ലഭിക്കാത്തവർക്കും അവസരമുണ്ട്.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതു മൂലം, അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് പിഴവ് തിരുത്തി നൽകാം. അലോട്മെന്റ് നാളെ പ്രസിദ്ധീകരിച്ചേക്കും. സ്കൂൾ, വിഷയ കോംബിനേഷൻ മാറ്റത്തിന് അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം ഇന്നലെ പൂർത്തിയായി.