കൊച്ചി: സിഎൻജി സെഗ്മെന്റിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ പഞ്ച് ഐസിഎൻജി (iCNG) വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഇരട്ട സിലണ്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്കരിച്ച ടിയാഗോ ഐസിഎൻജി, ടിഗോർ ഐസിഎൻജി വാഹനങ്ങൾക്കൊപ്പമാണ് പഞ്ചും ഇന്ത്യൻ നിരത്തുകളുടെ ഭാഗമാകുന്നത്. ഇതോടെ സിഎൻജി സെഗ്മെന്റിൽ കൂടുതൽ കരുത്താകർഷിക്കുകയാണ് ടാറ്റ മോട്ടോഴ്സ്.

മോഡലുകളുടെ വിലവിവരം ചുവടെ ചേർക്കുന്നു: (All prices are Ex-showroom, Delhi)

Tiago iCNG

Price in INR

XE CNG

6,54,900

XM CNG

6,89,900

XT CNG

7,34,900

XZ+ CNG

8,09,900

XZ+ DT CNG

8,19,900

XT NRG CNG

7,64,900

XZ NRG CNG

8,09,900

 

Punch iCNG

Price in INR

Pure

7,09,900

Adventure

7,84,900

Adventure Rhythm

8,19,900

Accomplished

8,84,900

Accomplished Dazzle S

9,67,900

Tigor iCNG

Price in INR

XM CNG

7,79,900

XZ CNG

8,19,900

XZ+ CNG

8,84,900

XZ+ LP CNG

8,94,900

ഈ വർഷം മെയിലാണ് അൾട്രോസ് ഐസിഎൻജിയിലൂടെ ടാറ്റ മോട്ടോഴ്സ് ഇരട്ട-സിലണ്ടർ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്നത്. ബൂട്ട് സ്പെയ്സിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറാകതെ തന്നെ മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്ന മികവിന് സിഎൻജി വാഹന ഉപഭോക്താക്കൾക്കിടയിൽ അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്.

അൾട്രോസ് ഐസിഎൻജിയുടെ വിജയത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചുകൊണ്ട് ഇരട്ട സിലിണ്ടർ സാങ്കിതികവിദ്യയിൽ മൂന്ന് വാഹനങ്ങൾകൂടിയാണ് വിപണിയിലെത്തുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ മാർക്കറ്റിംഗ് ഹെഡ് വിനയ് പന്ത് പറഞ്ഞു. “ടിയാഗോയ്ക്കും ടിഗോറിനുമൊപ്പം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സബ് കോംപാക്ട് എസ് യു വിയായ ടാറ്റ പഞ്ചും ഇരട്ട-സിലിണ്ടർ സാങ്കേതികവിദ്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചതുമുതൽ, ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഉൽപ്പന്നങ്ങളിലൊന്നാണ് പഞ്ച് ഐസിഎൻജി. വിട്ടുവീഴ്ചയില്ലാത്ത ബൂട്ട് സ്പേസും ഹൈ എൻഡ് ഫീച്ചർ അപ്‌ഗ്രേഡുകളും ഉപയോഗിച്ച്, പഞ്ച് ഐസിഎൻജി ഒരു എസ്‌യുവിയുടെ എവിടെയും പോകാനുള്ള മനോഭാവം പ്രകടമാക്കുന്നു, ഇത് സാങ്കേതിക വിദഗ്ദ്ധരും ക്ലാസ് സവിശേഷതകളിൽ ഏറ്റവും മികച്ചതും പരിസ്ഥിതി സൗഹൃദവുമായ ആവശ്യക്കാരായ ഉപഭോക്താക്കളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സാമ്പത്തിക ഉൽപ്പന്നവും. ഈ ആമുഖങ്ങൾ ഒരുമിച്ച് ഞങ്ങളുടെ CNG ലൈനപ്പിനെ ആകർഷകവും സമഗ്രവും എന്നത്തേക്കാളും ശക്തവുമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ച് ഐസിഎൻജി

പല നാഴികകല്ലും പിന്നിട്ട്, സ്വന്തമായ അടയാളം സൃഷ്ടിക്കുന്നതിൽ ഇതിനോടകം തന്നെ പഞ്ച് വിജയം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്തെ ഏറ്റവും നൂതനമായ സിഎൻജി സാങ്കേതികവിദ്യയും അതിമനോഹരമായ സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന പഞ്ച് കൂടുതൽ മുന്നോട്ടേക്ക് കുതിക്കുകയാണ്.

സുരക്ഷ

  • ഫൈവ് സ്റ്റാർ ഗ്ലോബൽ എൻസിഎപി അഡൽറ്റ് സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആധുനിക ആൽഫ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിലാണ് പഞ്ച് ഐസിഎൻജി നിർമ്മിച്ചിരിക്കുന്നത്.

  • അൾട്രാ-ഹൈ സ്ട്രെംഗ്ത് സ്റ്റീലിന്റെയും റീഇൻഫോഴ്‌സ്ഡ് ബോഡി സ്ട്രക്ചറിന്റെയും വിപുലമായ ഉപയോഗം കാറിന് കാഠിന്യം നൽകുകയും അതിനെ കരുത്തുറ്റതാക്കുകയും ചെയ്യുന്നു.

  • ഇന്ധനം നിറയ്ക്കുന്ന സമയത്ത് കാർ ഓഫായിരിക്കാൻ മൈക്രോ സ്വിച്ച് പോലെയുള്ള കൂടുതൽ മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകൾ.

  • തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ എഞ്ചിനിലേക്കുള്ള സിഎൻജി വിതരണം തടസ്സപ്പെടുത്തുകയും സുരക്ഷ സൂചനയായി അന്തരീക്ഷത്തിലേക്ക് വാതകം വിടുകയും ചെയ്യുന്നു.

  • ലോഡ് ഫ്ലോറിന് താഴെയാണ് വാൽവുകളും പൈപ്പുകളും എന്നത് ലഗേജ് ഏരിയയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന ഇരട്ട സിലിണ്ടറുകൾ ഏറ്റവും സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്നു. ഇത് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, മെച്ചപ്പെടുത്തിയ പിൻ ബോഡി ഘടനയും സിഎൻജി ടാങ്കുകൾക്കുള്ള 6 പോയിന്റ് മൗണ്ടിംഗ് സിസ്റ്റവും പഞ്ച് ഐസിഎൻജിക്ക് അധിക റിയർ ക്രാഷ് സുരക്ഷ നൽകുന്നു.

ആകർഷണം

  • വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, യുഎസ്ബി സി ടൈപ്പ് ചാർജർ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയ വിപുലമായ ഫീച്ചറുകളോടെയാണ് പഞ്ച് ഐസിഎൻജി എത്തുന്നത്.

  • ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി, ഡിഎൽആറുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും സപ്പോർട്ട് ചെയ്യുന്ന ഹാർമന്റെ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ആകർഷണിയമായ ഫീച്ചറുകളാണ് ടാറ്റ പഞ്ച് ഐസിഎൻജിയിലേത്.

ഇന്റലിജന്റ്

  • പഞ്ച് ഐസിഎൻജിയിൽ ലഗേജ് ഏരിയയ്ക്ക് താഴെയാണ് ഇരട്ട സിലണ്ടറുകൾ ഘടിപ്പിച്ചിരിക്കുന്നതെന്നത് ഐസിഇ എസ്‌യുവികൾക്ക് സമാനമായ ബൂട്ട് സ്പെയ്സ് ഉറപ്പാക്കുന്നു.

  • ആധുനിക സിംഗിൾ ഇസിയുവിലും സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ടും ഉൾകൊള്ളുന്നതാണ് പഞ്ച് ഐസിഎൻജി.

  • സിംഗിൾ ഇസിയു പെട്രോൾ, സിഎൻജി മോഡുകൾക്കിടയിൽ ആയാസരഹിതവും ജെർക്ക് ഫ്രീ ഷിഫ്റ്റിംഗും ഉറപ്പാക്കുന്നു.

  • സിഎൻജി മോഡിലെ ഡയറക്ട് സ്റ്റാർട്ട് സ്വിച്ചിംഗ് മോഡുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് കാർ സ്റ്റാർട്ട് ചെയ്യുന്ന ഓരോ തവണയും ഇന്ധനം ലാഭിക്കാൻ സാധിക്കും.

ശക്തം

  • പഞ്ച് ഐസിഎൻജി ശക്തമായ 1.2L റെവോട്രൻ എഞ്ചിൻ ഉപയോഗിച്ച് അവിശ്വസനീയമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു.

  • 73.4 PS @ 6000 rpm-ന്റെ മികച്ച പവറും 3230 rpm-ൽ 103 Nm ടോർക്കും നൽകിക്കൊണ്ട് അഡ്വാൻസ് ഐസിഎൻജി ടെക്‌നോളജി, കരുത്തും പിക്ക്-അപ്പും തികഞ്ഞ സംയോജനത്തോടെ സമാനതകളില്ലാത്ത പ്രകടനം നൽകുന്നു.

ഇതോടൊപ്പം വോയ്‌സ് അസിസ്റ്റഡ് സൺറൂഫ്, എക്‌സ്‌പ്രസ് കൂൾ, ഐടിപിഎംഎസ്, യുഎസ്ബി സി ടൈപ്പ് ചാർജർ, ഫ്രണ്ട് ആംറെസ്റ്റ്, വൺ ടച്ച് അപ്പ് ഡ്രൈവർ വിൻഡോ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയ പുതിയ ഫീച്ചറുകൾ പെട്രോൾ വേരിയന്റുകളിലും കമ്പനി ലഭ്യമാക്കും.

ടിഗോർ, ടിയാഗോ ഐസിഎൻജി 

ടിയാഗോ, ടിഗോർ ബ്രാൻഡുകൾ അവയുടെ വൈദഗ്ധ്യത്തിന് പേരുകേട്ട മോഡലുകളാണ്. ഹാച്ച് പ്രിയരുടെ ഇടയിൽ അതിന്റെ ജനപ്രീതി വ്യക്തമാക്കുന്ന അഞ്ച് ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയെന്ന അഭിമാനകരമായ നാഴികകല്ല് ടിയാഗോ അടുത്തിടെ സ്വന്തമാക്കിയിരുന്നു. പെട്രോൾ, ഇലക്ട്രിക്, ഐസിഎൻജി എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ടിയാഗോയും ടിഗോറും വിപണയിൽ ലഭ്യമാണ്.

പരിഷ്കരിച്ച ടിയാഗോ, ടിഗോർ ഐസിഎൻജി മോഡലുകളിൽ ആധുനിക ഇരട്ട-സിലിണ്ടർ സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഉപഭോക്താക്കൾക്ക് ബൂട്ട് സ്‌പെയ്‌സിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ സിഎൻജി സെഗ്മെന്റിൽ കൂടുതൽ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ഈ സാങ്കേതികവിദ്യ സിഎൻജി സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ടാങ്ക് കപ്പാസിറ്റിയായ 70 ലിറ്ററും വാഗ്ദാനം ചെയ്യാൻ ടിഗോറിനെ പ്രാപ്തമാക്കുന്നു. 2022 ജനുവരിയിൽ  വിപണിയിൽ എത്തിയത് മുതൽ, ടിയാഗോ, ടിഗോർ ഐസിഎൻജി ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയിട്ടുണ്ട്, ഇന്നുവരെ 50,000 യൂണിറ്റുകളിലധികമാണ് വിൽപ്പന നടത്തിയത്.

സിഎൻജി വിഭാഗത്തിലേക്കുള്ള ടാറ്റ മോട്ടോഴ്‌സിന്റെ കടന്നുവരവ് വിജയകരമായിരുന്നു. അതാത് സെഗ്മെന്റുകളിൽ വളരെയധികം വിലമതിപ്പുണ്ടാക്കുകയും കമ്പനിയുടെ വിപണി വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു. വ്യക്തിഗത വിഭാഗത്തിൽ മാത്രം ശ്രദ്ധയൂന്നിയിട്ടും സിഎൻജി രംഗത്തെ 16 ശതമാനത്തിലധികം വിപണി വിഹിതം നേടുകയും ചെയ്യുന്നു. ഇത് ഈ വാഹനങ്ങളുടെ ജനപ്രീതിയുടെ തെളിവായി കണക്കാക്കപ്പെടുന്നു. ഐസിഇ വിഭാഗത്തിലെ വ്യക്തിഗത ബ്രാൻഡുകളുടെ മൊത്തത്തിലുള്ള വിൽപ്പനയിൽ യഥാക്രമം 20 ശതമാനം, 55 ശതമാനം, 40 ശതമാനം എന്നിങ്ങനെ സിഎൻജി മോഡലുകൾ ടിയാഗോ, ടിഗോർ, അൾട്രോസ് എന്നിവയിലേക്ക് സംഭാവന ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *