കൊച്ചി: ഇരുചക്ര വാഹന നിർമാണ രംഗത്തെ പ്രമുഖരായ ഇന്ത്യ യമഹ മോട്ടോർ കൊച്ചിയിൽ മെഗാ മൈലേജ് ചലഞ്ച് ആക്ടിവിറ്റി സംഘടിപ്പിച്ചു. അൻപതോളം യമഹ ഉപഭോക്താക്കളാണ് കേരളത്തിലെ പ്രമുഖ യമഹ ഡീലർമാരായ ശ്രീ വിഘ്നേശ്വര മോട്ടോഴ്സ്, പെരിങ്ങാട്ട് മോട്ടോഴ്സ്, ഇൻഡൽ ഓട്ടോമോട്ടിവ്സ് എന്നിവരുമായി ചേർന്ന് കമ്പനി നടത്തിയ ചലഞ്ചിന്റെ ഭാഗമായത്. യമഹ ഹൈബ്രിഡ് സ്കൂട്ടറുകളുടെ, പ്രത്യേകിച്ച് ഫാസിനേ 125ന്റെ ഇന്ധനക്ഷമതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ മൈലേജ് ചലഞ്ച് ആക്ടിവിറ്റി സംഘടിപ്പിച്ചത്.

മെഗാ മൈലേജ് ചലഞ്ചിന്റെ ഭാഗമായവർക്ക് കാര്യക്ഷമമായ റൈഡിംഗ് ടെക്നിക്കുകളെക്കുറിച്ചും മുൻകൂട്ടി നിശ്ചയിച്ച റൂട്ടിനെക്കുറിച്ചും വിദഗ്ധർ ചുരുക്കവിവരം നൽകി. സിറ്റി ട്രാഫിക്, തുറന്ന റോഡുകൾ, വളവും തിരിവും നിറഞ്ഞ റോഡുകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള റൈഡിംഗ് അനുഭവം നൽകുന്ന 30 കിലോമീറ്റർ റൈഡായിരുന്നു ചലഞ്ചിന്റെ ഭാഗമായി തീരുമാനിച്ചത്. ഇത് സ്കൂട്ടറിന്റെ സസ്പെൻഷൻ, ബ്രേക്കിംഗ്, ആക്സിലറേഷൻ, പ്രാഥമിക പിക്ക്-അപ്പ് എന്നിവ നേരിട്ട് വിലയിരുത്താൻ റൈഡർമാർക്ക് അവസരമൊരുക്കി. റൈഡ് പൂർത്തിയാക്കി തിരിച്ചെത്തിയ സ്കൂട്ടറുകളിൽ ആദ്യ ഇന്ധന നിലയുമായി പൊരുത്തപ്പെടുന്നതിന് ഇന്ധനം നിറച്ചു. യാത്രയ്ക്കിടെ കൈവരിച്ച മൈലേജ് കണക്കാക്കാൻ ഉപയോഗിച്ച ഇന്ധനത്തിന്റെ അളവും രേഖപ്പെടുത്തി.

മെഗാ മൈലേജ് ചലഞ്ച് ആക്‌റ്റിവിറ്റിയിൽ ആവേശത്തോടെ പങ്കെടുക്കുകയും അത് മികച്ച വിജയമാക്കാൻ സഹായിക്കുകയും ചെയ്‌ത എല്ലാ ഉപഭോക്താക്കളെയും യമഹ അഭിനന്ദിച്ചു. നന്ദി സൂചകമായി, പങ്കെടുത്ത എല്ലാവർക്കും പ്രത്യേക സുവനീറുകളും ഒരു കോംപ്ലിമെന്ററി വെഹിക്കിൾ വാഷും സമ്മാനമായി നൽകി. കൂടാതെ, ഈ ചലഞ്ചിൽ പങ്കെടുത്ത ഉപഭോക്താക്കളുടെ എല്ലാ വാഹനങ്ങൾക്കും ഒപ്റ്റിമൽ പ്രകടനവും സുരക്ഷയും ഉറപ്പുനൽകുന്ന, സമഗ്രമായ 10-പോയിന്റ് പരിശോധനയിലൂടെ ഉപഭോക്തൃ സംതൃപ്തിയോടുള്ള യമഹയുടെ പ്രതിബദ്ധത വ്യക്തമാക്കി.

മെഗാ മൈലേജ് ചലഞ്ചിന്റെ ഭാഗമായവരിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കിയത് താഴെ പറയുന്നവരാണ്. അവരുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് കാർഡുകളും അവർക്ക് സമ്മാനിച്ചു.

വിജയികൾ

ഉപഭോക്താവിന്റെ പേര്

മൈലേജ് (KMPL)

ഒന്നാം സ്ഥാനം

ഉമാദേവി അന്തർജനം

104.48

രണ്ടാം സ്ഥാനം

ജനീഷ് കെ.ജെ.

101.66

മൂന്നാം സ്ഥാനം

മഹാദേവ്

90.29

നാലാം സ്ഥാനം

അതുൽ

88.82

അഞ്ചാം സ്ഥാനം

മനുക്കുട്ടൻ

86.85

 

ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, യമഹയുടെ മൈലേജ് ചലഞ്ച് പ്രവർത്തനങ്ങൾ ഒരു മാതൃകാപരമായ പരിഹാരമായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ധനച്ചെലവ് കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ, ഉപഭോക്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ഉയർന്ന കാര്യക്ഷമതയുള്ള ബ്ലൂ-കോർ എഞ്ചിൻ, ഹൈബ്രിഡ്-അസിസ്റ്റ് സിസ്റ്റം, ശ്രദ്ധേയമായ ഇന്ധനക്ഷമതയ്ക്ക് സംഭാവന നൽകുന്ന മറ്റ് ഫീച്ചറുകളുടെ ഒരു നിര എന്നിവ പോലെ തങ്ങളുടെ സ്കൂട്ടറുകളുടെ അസാധാരണമായ ആട്രിബ്യൂട്ടുകൾ പ്രദർശിപ്പിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ യമഹയ്ക്ക് ശ്രദ്ധേയമായ അവസരവും നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *