കൊച്ചി: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 42 പട്ടണങ്ങളിലായുള്ള നൂറു ശാഖകളിലൂടെ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും വിധം സ്റ്റാര്‍ ഹെല്‍ത്തുമായി സഹകരിക്കും. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ ബാങ്കഷ്വറന്‍സ് സഹകരണം വഴി സ്റ്റാര്‍ ഹെല്‍ത്തിന്റെ സമഗ്രമായ പദ്ധതികള്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാങ്ക് ശാഖകളിലൂടെ ലഭിക്കും.

സ്റ്റാര്‍ ഹെല്‍ത്തിന്റെ വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ നീക്കം. നിലവില്‍ 6.4 ലക്ഷം ഏജന്റുമാരും 38 ബാങ്കഷ്വറന്‍സ് പങ്കാളികളുമാണ് സ്റ്റാര്‍ ഹെല്‍ത്തിനുള്ളത്. മികച്ച സാമ്പത്തിക നിക്ഷേപങ്ങള്‍ ഉള്ളവര്‍ അടക്കം കൂടുതല്‍ വിപുലമായ മേഖലകളിലേക്കു തങ്ങളുടെ പദ്ധതികള്‍ എത്തിക്കാന്‍ ഈ സഹകരണം വഴിയൊരുക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

സമ്പത്തു കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് ആരോഗ്യ-പരിരക്ഷാ പദ്ധതികള്‍ മുഖ്യ ആവശ്യങ്ങളാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് വെല്‍ത്ത് മാനേജ്‌മെന്റ് ഇന്ത്യ മേധാവിയും മാനേജിങ് ഡയറക്ടറുമായ സൗരഭ് ജെയിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *