കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി-ഇന്ത്യന്‍ വുമണ്‍ നെറ്റ്വര്‍ക്ക് (സി.ഐ.ഐ – ഐ.ഡബ്ല്യു.എന്‍) ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് ഇന്‍ഫോപാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി മാത്രം വെല്‍നസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ‘വെല്‍നെസ് 360 – റീചാര്‍ജ് യുവര്‍ പേര്‍സണല്‍, സോഷ്യല്‍, പ്രൊഫഷണല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ലൈഫ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് 9ന് രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് വണ്ണിലെ തപസ്യ ഓഡിറ്റോറിയത്തില്‍ നടക്കും. നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ക്കൊപ്പം പ്രമുഖ വ്യക്തികളുമായി സംവദിക്കാനുള്ള അവസരവങ്ങളും വിവിധ സെഷനുകളും പാനല്‍ ചര്‍ച്ചകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ നേത്രപരിശോധനാ ക്യാമ്പും, കൂടാതെ എഫ്ത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്ററിന്റെ സൗജന്യ ശ്രവണ പരിശോധനയ്ക്കുള്ള അവസരവും ലഭിക്കും.

പരിപാടിയില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറുന്തില്‍, അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍ ക്രൈം ഇന്‍വെസ്‌റിഗേറ്റര്‍ ധന്യ മേനോന്‍, ടീം വണ്‍ അഡ്വെര്‍ടൈസിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ വിനോദിനി ഐസക്, ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, സി.ഐ.ഐ കോട്ടയം സോണല്‍ കൗണ്‍സില്‍ മുന്‍ ചെര്‍മാനും ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡിറ്റക്ടറുമായ അജയ് ജോര്‍ജ് വര്‍ഗീസ്, സി.ഐ.ഐ – ഐ.ഡബ്ല്യു.എന്‍ ചെയര്‍വുമണും, ഇറ്സറിന്‍ ഡിജിറ്റല്‍ സര്‍വിസ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും സി.ഇ.ഒയുമായ ബിന്‍സി ബേബി, സി.ഐ.ഐ – ഐ.ഡബ്ല്യു.എന്‍ വൈസ് ചെയര്‍വുമണും ഹെര്‍ ഹണിടോക്‌സ് സ്ഥാപകയും സി.ഇ.ഒയുമായ നിസറി മഹേഷ് എന്നിവര്‍ സംസാരിക്കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഫോണ്‍: +91 9895757245. വെബ്‌സൈറ്റ്: https://forms.gle/soFZNgmYdwrpHoti9

Leave a Reply

Your email address will not be published. Required fields are marked *