കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ബോള്‍ഡ് ആന്‍ഡ് സ്‌പോര്‍ട്ടി ഡിസൈനും, നൂതന സാങ്കേതികവിദ്യകളും ചേര്‍ത്ത് ഏറ്റവും പുതിയ എസ്പി160 അവതരിപ്പിച്ചു. ദൈനംദിന യാത്രയ്ക്ക് അനുയോജ്യമായ മികച്ച പ്രകടനം ഉറപ്പാക്കിയാണ് പുതിയ എസ്പി160 രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്ടി ആവരണങ്ങളോടുകൂടിയ ബോള്‍ഡ് ടാങ്ക് ഡിസൈനും, ബോള്‍ഡ് എല്‍ഇഡി ഹെഡ്‌ലാമ്പും, എല്‍ഇഡി ടെയില്‍ ലാമ്പും എസ്പി160യെ കൂടുതല്‍ ഭംഗിയാക്കുന്നു. ക്രോം കവറോടു കൂടിയ സ്‌പോര്‍ട്ടി മഫു, 130 എം.എം വീതിയുമുള്ള പിന്‍ ടയര്‍, എയറോഡൈനാമിക് അണ്ടര്‍കൗള്‍ എന്നിവയാണ് സ്‌റ്റൈലിഷ് വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങള്‍.

സോളിനോയിഡ് വാല്‍വിനൊപ്പം, ഒബിഡി2 അനുസൃതമായ ഹോണ്ടയുടെ 160സിസി പവര്‍ പിജിഎം-എഫ്‌ഐ എഞ്ചിനാണ് എസ്പി160ക്ക് കരുത്തേകുന്നത്. ലോങ് സ്‌ട്രോക്ക്, ഹൈ കംപ്രഷന്‍ റേഷന്‍ (10:1), സ്‌പൈനി സ്ലീവ് എന്നിവയുള്ള അഡ്വാന്‍സ് എഞ്ചിന്‍, സുഗമമായ പവര്‍ ഡെലിവറിക്കായി റോളര്‍ റോക്കര്‍ ആം, കൗണ്ടര്‍ ബാലന്‍സര്‍, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മീറ്റര്‍ എന്നീ ഫീച്ചറുകളും വാഹനത്തിന് മികച്ച പ്രകടനം ഉറപ്പാക്കുന്നു.

എഞ്ചിന്‍ സ്‌റ്റോപ്പ് സ്വിച്ച്, മെച്ചപ്പെട്ട റൈഡിന് ഹൈഗ്രൗണ്ട് ക്ലിയറന്‍സും (177 എം.എം) നീളമുള്ള വീല്‍ബേസും (1347), റൈഡിങ് സുഖമമാക്കാന്‍ 594 എംഎം നീളമുള്ള ലോങ്‌സീറ്റ്, ഹസാര്‍ഡ് സ്വിച്ച്, റിയര്‍ മോണോ ഷോക്ക് സസ്‌പെന്‍ഷന്‍, മികച്ച ബ്രേക്കിങിനും നിയന്ത്രണത്തിനും സിംഗിള്‍ ചാനല്‍ എബിഎസ് സഹിതമുള്ള പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് എസ്പി160യുടെ മറ്റു പ്രധാന സവിശേഷതകള്‍.

ഉപഭോക്താക്കള്‍ക്കായി പ്രത്യേക 10 വര്‍ഷ വാറന്റി പാക്കേജും (3 വര്‍ഷം സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍) ഹോണ്ട പുതിയ മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്നു. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ നിറങ്ങളില്‍ രണ്ടു വേരിന്റുകളില്‍ എസ്പി160 ലഭിക്കും. സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1,17,500 രൂപയും, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റിന് 1,21,900 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

2015ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍, 125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സാങ്കേതികവിദ്യയിലും ശൈലിയിലും പ്രകടനത്തിലും അഭൂതപൂര്‍വമായ നിലവാരം സ്ഥാപിച്ച് ബ്രാന്‍ഡ് എസ്പി വിപ്ലവം സൃഷ്ടിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. തങ്ങള്‍ ആത്മവിശ്വാസത്തോടെ വളരുമ്പോള്‍ ബ്രാന്‍ഡ് എസ്പിയുടെ പാരമ്പര്യം ഒരു പരിധി വരെ ഉയര്‍ത്തുന്നതിലും, പുതിയ എസ്പി160 അവതരിപ്പിക്കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണന്നും അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്ടിനെസിന്റെയും യൂട്ടിലിറ്റിയുടെയും സമ്പൂര്‍ണ സമ്മിശ്രണം ആഗ്രഹിക്കുന്ന യുവാക്കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ എസ്160 മോട്ടോര്‍സൈക്കിള്‍ എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *